Breaking News

കുന്നുംകൈയിൽ മാലിന്യ നിക്ഷേപം പതിവാകുന്നു.. മാലിന്യം കുമിഞ്ഞുകൂടി കുന്നുംകൈ ടൗൺ


കുന്നുംകൈ: കുന്നുംകൈ ടൗണിലും പരിസരങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുന്നതായി ആക്ഷേപം. ടൗണിൽ നിർമ്മിച്ച കോൺക്രീറ്റ് പാർശ്വഭിത്തിയുടെ അരികിലാണ് പ്ലാസ്റ്റിക്ക് ചാക്കുകളും മാലിന്യവും കോൺക്രീറ്റ് അവശിഷ്ടവും നിക്ഷേപിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പണിത കോൺക്രീറ്റ് പാർശ്വഭിത്തിക്ക് വേണ്ടി ഉപയോഗിച്ച സിമന്റ് ചാക്കും കോൺക്രീറ്റ് അവശിഷ്ടവും പ്ലാസ്റ്റിക് കുപ്പികളുമാണ് ടൗണിലെ ഓവുചാലുകളിൽ നിക്ഷേപിച്ചത്. കരാറുകാരനാണ് ഇവിടെ മാലിന്യം നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ പൊതുമരാമത്ത് വകുപ്പിനെയും പഞ്ചായത്തിനെയും വിവരമറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഇവിടെ രാത്രികാലങ്ങളിൽ കലുങ്കുകളിലും പുഴയിലും മാലിന്യം നിക്ഷേപിക്കുന്നതും പതിവാകുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നുംകൈ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.ദുൽകിഫിലി അദ്ധ്യക്ഷത വഹിച്ചു

No comments