Breaking News

മൂന്ന് പേർ 'കട്ടയിട്ട്' ലോട്ടറിയെടുത്തു; തേടിയെത്തിയത് 80 ലക്ഷം ഒന്നാം സമ്മാനം


കൂത്താട്ടുകുളം: ഷെയറിട്ട് എടുത്ത ലോട്ടറിയ്ക്ക് സുഹൃത്തുക്കളെ തേടിയെത്തിയത് ഒന്നാം സമ്മാനം. ശനിയാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എണ്‍പത് ലക്ഷം സമ്മാനമാണ് കൂത്താട്ടുകുളം സ്വദേശികളെ തേടിയെത്തിയത്. ലോട്ടറി വ്യാപാരി ഉള്‍പ്പെടെ മൂന്ന് പേരാണ് ടിക്കറ്റിനായി ഷെയറിട്ടത്. കൂത്താട്ടുകുളത്തെ ദേവമാതാ കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ലക്കി സെന്റര്‍ ഉടമ പാലക്കുഴ കോഴിപ്പിള്ളി പാലത്തടത്തില്‍ സാബു. സമീപത്ത് ടു വീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന മംഗലത്ത് താഴം ചെള്ളാലില്‍ ജോബി, അടുത്തുള്ള ഓയില്‍ കടയിലെ ജീവനക്കാര്‍ ജീവനക്കാരന്‍ അംബേദ്കര്‍ കോളനിയിലെ കുന്നുമേല്‍ സിജു എബ്രഹാം എന്നിവരാണ് ഭാഗ്യം പങ്കിട്ടത്. 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ 10 ലക്ഷം രൂപ രണ്ടാം സമ്മാനവും കാരുണ്യ പ്ലസ് ഭാഗ്യക്കുറി നല്‍കുന്നു. മൂന്നാം സമ്മാനം ഒരു ലക്ഷവുമാണ്. 10,000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില.

No comments