Breaking News

മിന്നലേറ്റ് മരിച്ചവരുടെ എണ്ണം മൂന്നായി, നിരവധി പേർ ആശുപത്രിയിൽ



കൊച്ചിയിൽ കടലില്‍ മത്സ്യ ബന്ധനത്തിനിടെ അതിഥി തൊഴിലാളിയായ തമിഴ്നാട് സ്വദേശി ബ്രിട്ടോ(38) യും മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30 മാങ്ങാട്ടിടം പഞ്ചായത്തിലെ കുറുമ്ബുക്കലിലെ മടക്കത്തുംകണ്ടി ജോയി(50 ) എന്നീ മൂന്ന് പേർ ആണ്‌ ഇന്നലെ ഇടിമിന്നലേറ്റ് മരിച്ചത്.



മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റര്‍ പടിഞ്ഞാറ് ആണ് അപകടം ഉണ്ടായിരിക്കുന്നത്.നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.


കൂടെ ഉണ്ടായിരുന്നവര്‍ ബ്രിട്ടോയെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.


ഇടുക്കി ഹൈറേഞ്ചില്‍ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാള്‍ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിലെ വെന്മണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കല്‍ ജ്യോതിഷ് (30) ആണ് വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലില്‍ മരണപ്പെട്ടത്.


ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹോദരന്‍ അമല്‍ സുരേഷും, മറ്റ് രണ്ട് ബന്ധുക്കള്‍ക്കും സാരമായ പരിക്കുകളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.,


വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലരയോടെ കൂത്തുപറമ്ബ് കൈതേരി ഇടത്തിലാണ് ഇടി മിന്നൽ . മാങ്ങാട്ടിടം പഞ്ചായത്തിലെ കുറുമ്ബുക്കലിലെ മടക്കത്തുംകണ്ടി ജോയി(50 )ആണ് മരിച്ചത്. കൈതേരി ഇടത്തിലെ ഒരു കെട്ടിടത്തില്‍ വെല്‍ഡങ് ജോലി ചെയ്തുവരുന്നതിനിടെയാണ് അപകടമുണ്ടാത്.

No comments