Breaking News

ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളെ കല്ലെറിഞ്ഞു തകർക്കുന്നത് ഹോബിയാക്കിയ ആൾ അറസ്റ്റ്



പയ്യന്നൂർ:കഴിഞ്ഞ കുറേ ദിവസങ്ങളായി താഴെചൊവ്വയിൽ വെച്ച് വാഹനങ്ങൾക്ക് നേരെ കല്ലേറ് നടത്തുവെന്ന പരാതികൾ ടൗൺ സ്റ്റേഷനിൽ എത്തി ക്കൊണ്ടിരിക്കുകയായിരുന്നു,


ആംബുലൻസ് ഉൾപ്പെടെചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകവെയായിരുന്നു പട്ടാപ്പകൽ ചാത്തനേറ്. ഇത്തരത്തിൽ കണ്ണൂർ മിംസ് ആശുപത്രി, എ.കെ.ജി ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ ആംബുലൻസിൻ്റെ ഗ്ലാസുകൾ തകർത്ത സംഭവവുമുണ്ടായിരുന്നു.ഇതിനകം പോലീസിൽ ഏഴ് പരാതികൾ എത്തിയിരുന്നു


ദേശീയപാതയിൽ ബൈക്കിലെത്തിയാണ് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നേരെ കരിങ്കല്ലേറ് നടത്തിയത്,ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിൽ താമസിക്കുന്ന വാഴയിൽ ഹൗസിൽ സംഷീറിനെ (47)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ അജയൻ, രഞ്ജിത്, നാസർ എന്നിവരടങ്ങിയസം ഘവും അറസ്റ്റ് ചെയ്തത്.

.പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ യുവാവ് കല്ലെറിയുന്ന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയത്.കെ.എൽ.13.എം.1676 നമ്പർ ബൈക്കിൽ സഞ്ചരിക്കുന്ന യുവാവ് തൻ്റെ ബൈക്കിനെ ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്ന ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് പോലീസ് സംഘം നടത്തിയ തെരച്ചലിൽ പ്രതിയെ പിടികൂടി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിൽനിന്ന് വാഹനങ്ങൾക്ക് നേരെ എറിയാൻ ഉപയോഗിച്ചകരിങ്കല്ലുകൾ പോലീസ് കണ്ടെടുത്തു.പരാതിയിൽവധശ്രമത്തിന് കേസെടുത്ത ടൗൺ പോലീസ് പ്രതി യെ അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം താണ സ്വദേശിയായ തസ്ലീമിൻ്റെ കാറിനുനേരെ കല്ലേറ് നടന്നതോടെയാണ് പരാതിയിൽ ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കിയത്,

No comments