Breaking News

പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരപ്പ പട്ളത്ത് സൗജന്യ വെക്കേഷൻ ക്ലാസുകൾ ആരംഭിച്ചു


പരപ്പ: പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ വെക്കേഷൻ ക്ലാസുകൾ പരപ്പ പട്ളത്ത് ആരംഭിച്ചു. ഫോറം പ്രസിഡണ്ട് സിജോ പി. ജോസഫ് അധ്യക്ഷനായ ചടങ്ങിൽ പാരമ്പര്യ ചികിത്സകൻ മാധവൻ വൈദ്യർ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൻ പട്ളം,റഷീദ് സി.എച്ച്.,ബാബു വീട്ടിയടി തുടങ്ങിയവർ സംസാരിച്ചു. ഈ അവധിക്കാലത്ത് ഇംഗ്ലീഷ്,കണക്ക് വിഷയങ്ങളിൽ,സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ സൗജന്യമായി നൽകുക എന്നതാണ് ഫോറം ലക്ഷ്യമിടുന്നത്.ആദ്യ ദിനം തന്നെ ഇരുപതോളം കുട്ടികൾ പങ്കെടുത്തു.ഇനിയും ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഫോറം ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും പ്രവർത്തകർ അറിയിച്ചു. ഫോൺ: 9495512693

No comments