Breaking News

പാൽ വില കൂട്ടണമെന്ന് പരപ്പ ബ്ലോക്ക്‌ ക്ഷീരകർഷക യോഗത്തിൽ കൊന്നക്കാട് ക്ഷീരോൽപ്പാദക സംഘം പ്രസിഡന്റ്‌ എൻ.ടി മാത്യു


വെള്ളരിക്കുണ്ട്: എട്ടു വർഷങ്ങൾക്ക് മുൻപാണ് കേരളത്തിൽ പാൽ വില ഇതിന് മുൻപ് കൂട്ടിയത്. കാലിത്തീറ്റയുടെ വില എട്ടു വർഷങ്ങൾ കൊണ്ട് ഇരട്ടിയായി.ഉയർന്ന ജീവിത ചെലവും കൂടിയായപ്പോൾ ക്ഷീരകർഷകരുടെ ജീവിതം ദുരിതപൂർണ്ണമായി. മലയോര മേഖലയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ബളാൽ പഞ്ചായത്തിലെ കർഷകരുടെ ദുരിതം വിവരിക്കുകയാണ് കൊന്നക്കാട് ക്ഷീരോൽപ്പാദക സംഘത്തിന്റെ പ്രസിഡന്റ്‌ എൻ.ടി മാത്യു.

പരപ്പ ബ്ലോക്കിൽ 41 സംഘങ്ങൾ നിലവിൽ ഉണ്ട്. കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിക്കുന്ന  വെള്ളരിക്കുണ്ട്  താലൂക്ക് കേന്ദ്രികരിച്ചു ചില്ലിങ് പ്ലാന്റ് തുടങ്ങണമെന്നും അദ്ദേഹം പരപ്പ ബ്ലോക്ക്‌ ക്ഷീരകർഷകരുടെ യോഗത്തിൽ ആവശ്യപ്പെട്ടു.

No comments