Breaking News

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് പൊലീസ് ഡ്രൈവറായി നിയമനമില്ല; ശുപാർശക്കൊരുങ്ങുന്നു


തിരുവനന്തപുരം: ​ഗതാ​ഗത നിയമങ്ങൾ ലംഘിച്ച് ശിക്ഷിക്കപ്പെടുന്നവർക്ക് പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രെെവറായി നിയമനം നേടുന്നവരിൽ മിക്കവരും മദ്യപിച്ച് വണ്ടിയോടിച്ചതിനും അമിത വേ​ഗതയിൽ വാഹനമോടിച്ചതിനും ശിക്ഷിക്കപ്പെട്ടവരാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നീക്കം. ഇതിനായുള്ള ചട്ടഭേദ​ഗതിയെക്കുറിച്ച് പഠിക്കാൻ ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.പൊലീസ് കോൺസ്റ്റബിൾ, പൊലീസ് ഡ്രെെവർ തസ്തികയിലേക്ക് യോ​ഗ്യത നേടിയാൽ ഉദ്യോ​ഗാർത്ഥിയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തും. പക്ഷെ നിലവിലെ ചട്ടപ്രകാരം മോട്ടോർ വാഹന നിയമ ലംഘനത്തിന് ശിക്ഷിക്കപ്പെട്ടാൽ അത് നിയമനത്തിന് തടസ്സമല്ല.

കഴിഞ്ഞ പൊലീസ് ഡ്രൈവർ തസ്തികയിലേക്ക് യോ​ഗ്യത നേടിയ 59 പേരെക്കുറിച്ച് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. ലിസ്റ്റിലെ 39 പേരും ഒന്നിലധികം തവണ മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേ​ഗത്തിൽ വാഹനമോടിച്ചതിനും പിഴയടച്ചവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേതുടർന്നാണ് നിയമന ചട്ട ഭേദ​ഗതിക്ക് ശുപാർശ സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി കെ പത്മകുമാറിന്റെ നേതൃത്വത്തിൽ സമിതിയെ നിയോ​ഗിച്ചത്. മോട്ടോർ വാഹന നിയമം മൂന്നിലധികം തവണ ലംഘിക്കുന്നവർക്ക് നിയമനം നൽകരുതെന്ന് ഡിജിപി അനിൽ കാന്ത് നിർദ്ദേശിച്ചു.


No comments