Breaking News

'ലഹരിക്കെതിരെ കൂടെയുണ്ട്': പോലീസിനൊപ്പം കിനാനൂർ കരിന്തളം പഞ്ചായത്തും, കുടുംബശ്രീയും ചേർന്ന് കോയിത്തട്ടയിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തി


കോയിത്തട്ട: ലഹരിക്കെതിരെ "കൂടെയുണ്ട്" പോലീസിനൊപ്പം പഞ്ചായത്തും, കുടുംബശ്രീയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഡ് 14 കോഴിത്തട്ട സിഡിഎസ് ഹാളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി ശാന്തയുടെ അധ്യക്ഷതയിൽ കാസർഗോഡ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം മാത്യു ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി. ജനമൈത്രി ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, ശൈലജ എം, എഡിഎസ് സെക്രട്ടറി യശോദ വി വി , എഡിഎസ് വൈസ് പ്രസിഡന്റ്  പ്രവീണ സന്തോഷ് എന്നിവർ സംസാരിച്ചു. യുവാക്കളും കുട്ടികളും ലഹരിക്കടിമപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ  അടിസ്ഥാനത്തിൽ ആണ് ജില്ലാ പോലീസ് മേധാവി ഡോ. വൈബവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി വി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ജനമൈത്രീ പോലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. കിനാന്നൂർ കരിന്തളം പഞ്ചായത്തും കുടുംബശ്രീയും ക്ലാസുകൾക്ക് പരിപൂർണ്ണ പിന്തുന്ന നൽകി വരുന്നു.

No comments