Breaking News

പോസ്റ്റൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പുന്നക്കുന്ന് പോസ്റ്റോഫീസിലെ പോസ്റ്റ്‌മാസ്റ്റർ ബാലചന്ദ്രൻ കൊടിയംകുണ്ടിന് ചീർക്കയം എൻ.എസ്.എസ് കരയോഗം യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട് : മുപ്പത്തി രണ്ട് വർഷത്തെ സേവനത്തിനു ശേഷം പോസ്റ്റൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പുന്നക്കുന്ന് പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ മാസ്റ്റർ ബാലചന്ദ്രൻ കൊടിയംകുണ്ടിന് ചീർക്കയം എൻ. എസ്. എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന  പാത്തിക്കരയിലെ കാളിന്ദി സ്വയം സഹായസംഘം പ്രവർത്തകരാണ് പുന്നക്കുന്ന് പി. ഒ. യുടെ സ്വന്തം പോസ്റ്റ്‌ മാസ്റ്റർ ബാലചന്ദ്രൻ കൊടിയംകുണ്ടിന് സ്നേഹോഷ്മളമായ യാത്രയയപ്പ് ഒരുക്കിയത്.

പാത്തിക്കരയിൽ നടന്ന ചടങ്ങിൽ യൂണിയൻ ഭരണ സമിതി അംഗം പുഴക്കരകുഞ്ഞി ക്കണ്ണൻ നായർ ബാലചന്ദ്രൻ കൊടിയംകുണ്ടിനെ പൊന്നാട അണിയിച്ചു കൊണ്ട് ഉപഹാരം നൽകി.

ചടങ്ങിൽ മല്ലികാസുരേഷ് അധ്യക്ഷതവഹിച്ചു. കരയോഗം സെക്രട്ടറി വിജയകുമാർ. മഹിളാ സമാജം പ്രസിഡന്റ് ഉഷാകുമാരി. ഇന്ദിരാമ്മ മനകുന്നേൽ. പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.

പോസ്റ്റ്‌ മാസ്റ്റർ ബാലചന്ദ്രൻ കൊടിയംകുണ്ട് മറുപടി പ്രസംഗം നടത്തി. കരയോഗത്തിന്റെ പരിധിയിൽ നിന്നും മികച്ച വിദ്യാഭ്യാസം നേടുകയും വിവിധ തലങ്ങളിൽ എത്തിപ്പെടുകയും ചെയ്ത ഡോ അക്ഷര മോഹൻ, കൃഷ്ണജ,എന്നിവരെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു

No comments