Breaking News

അ​യ​ല്‍​വാ​സി​ക​ളാ​യ യു​വാ​ക്ക​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍



ന​ന്മ​ണ്ട: അ​യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ന്മ​ണ്ട മ​ര​ക്കാ​ട്ട് മു​ക്ക് മ​ര​ക്കാ​ട്ട് ചാ​ലി​ല്‍ അ​ഭി​ന​ന്ദ് (27), മ​ര​ക്കാ​ട്ട് വി​ജീ​ഷ് (34) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ര്‍​ച്ചെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ഭി​ന​ന്ദി​നെ ത​റ​വാ​ട് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലും വി​ജീ​ഷി​നെ വീ​ടി​നു സ​മീ​പ​ത്തെ വി​റ​ക് പു​ര​യി​ലു​മാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്.

വീ​ടി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ്ഥ​ല​ത്തു​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ഭി​ന​ന്ദ്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കീ​ട്ടാ​ണ് വി​ജീ​ഷ് വീ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

രാ​ജ​ന്റെ​യും പു​ഷ്പ​യു​ടേ​യും മ​ക​നാ​യ അ​ഭി​ന​ന്ദ് വ​യ​നാ​ട് കാ​ര്‍​ഷി​ക വി​ക​സ​ന ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​രി: പ​രേ​ത​യാ​യ അ​ഭി​ന​യ. കൃ​ഷ്ണ​ന്‍​കു​ട്ടി കു​റു​പ്പി​ന്റെ​യും പ​രേ​ത​യാ​യ ദേ​വി​യു​ടേ​യും മ​ക​നാ​യ വി​ജീ​ഷ് ഓ​ട്ടോ ഡ്രൈ​വ​റും ബി.​എം.​എ​സ് ന​ന്മ​ണ്ട പ​ഞ്ചാ​യ​ത്ത് ജോ. ​സെ​ക്ര​ട്ട​റി​യും ന​ന്മ​ണ്ട ഓ​ട്ടോ കോ-​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. സ​ഹോ​ദ​രി: വി​ന്ധ്യ (ത​ത്ത​മ്ബ​ത്ത്).


No comments