Breaking News

വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ റബ്ബർ തോട്ടത്തിൽ സാമൂഹ്യദ്രോഹികളുടെ അതിക്രമം സണ്ണി മങ്കയത്തിൻ്റെ പന്ത്രണ്ടോളം റബ്ബർ മരങ്ങൾ വെട്ടിനശിപ്പിച്ച നിലയിൽ


വെള്ളരിക്കുണ്ട്: സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി സണ്ണി മങ്കയത്തിൻ്റെ ഉടമസ്ഥതയിൽ പുന്നക്കുന്നിലുള്ളള്ള റബർ തോട്ടത്തിലാണ് സാമൂഹ്യ ദ്രോഹികളുടെ അതിക്രമം ഉണ്ടായത്. തോട്ടത്തിലെ 12 റബർമരങ്ങളാണ് സാമൂഹ്യ ദ്രോഹികൾ വെട്ടി നശിപ്പിച്ചത്. ഒന്നിടവിട്ട് ടാപ്പിംഗ് നടത്തുന്ന തോട്ടത്തിൽ ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയാണ് മരങ്ങൾ വെട്ടിനശിപ്പിച്ചതായി കണ്ടത്. ഉടനെ ഉടമസ്ഥനായ സണ്ണി മങ്കയത്തെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ടാപ്പിംഗ് നടത്താൻ കഴിയാത്ത രീതിയിൽ മൂർച്ചയുള്ള ആയുധം വച്ച് മരങ്ങൾ വെട്ടിനശിപ്പിക്കപ്പെട്ട നിലയിലാണ് ഉള്ളതെന്ന് സണ്ണി മങ്കയം മലയോരംഫ്ലാഷിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.

No comments