Breaking News

വോളിബോൾ പ്രേമികൾക്ക് ആവേശം പകരാൻ 'സാഗ വോളിനൈറ്റ്' ഏപ്രിൽ 23ന് കൂരാംകുണ്ട് എ.യു.പി സ്കൂൾ ഗ്രൗണ്ട് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സംസ്ഥാന ദേശീയ താരങ്ങൾ മാറ്റുരയ്ക്കും

വെള്ളരിക്കുണ്ട്: സാഗ കൂരാംകുണ്ട് ആതിഥ്യമരുളുന്ന വോളി നൈറ്റ്‌ 2022 ഉത്തരമലബാർ സീനിയർ വോളിബോൾ ടൂർണമെന്റ് പ്ലാച്ചിക്കര എൻ.എൻ.എസ്. എയുപി സ്കൂൾ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ നടക്കുന്ന മത്സരത്തിൽ ദേശീയ സംസ്ഥാന താരങ്ങൾ വിവിധ ടീമുകൾക്കായി അണിനിരക്കും.

വിജയികൾക്ക് 15000+ ട്രോഫി, സെക്കൻഡ് പ്രൈസ് 10000+ ട്രോഫി.

പങ്കെടുക്കുന്ന ടീമുകൾ:

ഉദയ പരവന്തട്ട,

റിവർസ്റ്റാർ പറവൂർ,

യൂണിവേഴ്സൽ ചിറ്റാരിക്കാൽ,

ബെല്ലാരി ബീഫ് സ്റ്റാൾ വെള്ളരിക്കുണ്ട്,

റെഡ് സ്റ്റാർ ആലക്കാട്,

ടൗൺ ക്ലബ്‌ വെള്ളരിക്കുണ്ട്

No comments