Breaking News

കത്തോലിക്ക കോൺഗ്രസ് റീജിയൺ ലീഡേഴ്സ് മീറ്റ് ചിറ്റാരിക്കാലിൽ നടന്നു ഏകെസിസി തലശേരി അതിരൂപത ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൻ : ഓൾ കേരള കാത്തലിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട റീജിയൺ ലീഡേഴ്സ് മീറ്റ് ചിറ്റാരിക്കാലിൽ വെച്ച് നടത്തപ്പെട്ടു. തോമാപുരം, ചെറുപുഴ, വെള്ളരിക്കുണ്ട്, പനത്തടി, കാഞ്ഞങ്ങാട് ഫൊറോനകളിൽ നിന്നുള്ള ഏ കെ സി സി ഭാരവാഹികൾ പങ്കെടുത്തു. സമ്മേളനം ഏ കെ സി സി തലശേരി അതിരൂപത ഡയറക്ടർ ഫാ  ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അഡ്വ ടോണി പുഞ്ചക്കു ന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ പയസ് അരീക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. തോമാപുരം മേഖല പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ സ്വാഗതവും, സെക്രട്ടറി സാജു പടിഞ്ഞാറേട്ട് നന്ദിയും പറഞ്ഞു.രൂപത ട്രഷറർ ഫിലിപ്പ് സിജോ അമ്പാട്ട്, ഷോബി ജോസഫ് , തങ്കച്ചൻ തേക്കുകാട്ടിൽ  എന്നിവർ സംസാരിച്ചു. കാർഷിക മേഖലയിലെ തകർച്ചകളും, വന്യമൃഗ ശല്യവും ചർച്ചകളിൽ സ്ഥാനം പിടിച്ചു.

No comments