Breaking News

ചെറുവത്തൂരിൽ ഷവർമ കഴിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു; ഭക്ഷ്യ വിഷബാധയേറ്റ് 15 കുട്ടികൾ ചികിത്സയിൽ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം


കാസർഗോഡ്: കാസർഗോഡ് ഭക്ഷ്യവിഷ ബാധയേറ്റ് പെൺകുട്ടി മരിച്ചു. കരിവെള്ളൂർ സ്വദേശി ദേവനന്ദ(16)ആണ് മരിച്ചത്. കാസർഗോഡ് ചെറുവത്തൂറിലെ കൂൾബാറിൽ നിന്നും ഷവർമ കഴിച്ചാണ് വിദ്യാർത്ഥിക്ക് ഭക്ഷ്യവിഷ ബാധയേറ്റതെന്നാണ് കരുതുന്നത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 15ഓളം വിദ്യാർത്ഥികൾ ചികിത്സയിലുണ്ട്. ട്യൂഷൻ സെന്ററിന് അടുത്തുളള കടയിൽ നിന്നുമാണ് വിദ്യാർത്ഥികൾ ഷവർമ കഴിച്ചത്. 29നാണ് കുട്ടികൾ ഷവർമ കഴിച്ചത്. പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 15ഓളം വിദ്യാർത്ഥികൾ ചികിത്സയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂൾബാറിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. കണ്ണൂർ കരിവളളൂരിലെ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദേവനന്ദ.


No comments