Breaking News

പ്രപഞ്ചത്തിലെ സർവതിലും കവിതയുണ്ട്: മാധവൻ പുറച്ചേരി മുന്നാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു


മുന്നാട് : നമ്മുടെ വാമൊഴികളിൽ കവിതയുടെ ആദിരൂപമുണ്ട്. കവി സൂക്ഷ്മനിരീക്ഷണ ശേഷിയുള്ള ആളായിരിക്കണം.  സർവതിലും ഒളിഞ്ഞിരിക്കുന്ന കവിതയെ അയാൾ കണ്ടെത്തുന്നു. മുന്നാട് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു ശ്രീ മാധവൻ പുറച്ചേരി .

  പ്രധാനാധ്യാപകൻ കെ.രാജൻ അധ്യക്ഷത വഹിച്ചു.  രജനി പി വി , വേണുഗോപാലൻ.ബി എന്നിവർ ആശംസ അർപ്പിച്ചു. ഇ വി ആനന്ദ കൃഷ്ണൻ സ്വാഗതവും കുമാരി ദിവ ദാമോദരൻ നന്ദിയും പറഞ്ഞു.


No comments