Breaking News

'കർഷകർക്ക് ഉപാധികളില്ലാതെ നഷ്ടപരിഹാരം നൽകണം': കർഷകസംഘം ബളാൽ വില്ലേജ് സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : കാലവർഷക്കെടുതി മൂലവും വന്യജീവികളുടെ ആക്രമണങ്ങളാലും കാർഷിക വിളകളുടെ നഷ്ടം സംഭവിക്കുന്ന കർഷകർക്ക് ഉപാധികൾ കൂടാതെ മതിയായ നഷ്ടപരിഹാരം നൽകണമെന്നും, തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, പാത്തിക്കര, ആനമഞ്ഞൾ, ചുള്ളി, പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് വേണ്ടി ഉടനടി മാലോം, കൊന്നക്കാട്, നീലേശ്വരം, കാഞ്ഞങ്ങാട്, പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും, ബളാലിൽ നടന്ന കേരള കർഷകസംഘം ബളാൽ വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.  കർഷകസംഘം ജില്ലാ ട്രഷറർ പി ആർ ചാക്കോ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ഇ ജെ ജേക്കബ് സ്വാഗതം പറഞ്ഞു. സണ്ണി മങ്കയം അധ്യക്ഷത വഹിച്ചു, വില്ലേജ് സെക്രട്ടറി കെ ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ മാത്യു പി എ, സാബു കെ സി എന്നിവർ അഭിവാദ്യം ചെയ്തു. സുമേഷ് പി ആർ, ജോർജ് കൊച്ചുഴത്തിൽ, എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വില്ലേജ് കമ്മിറ്റി അംഗം ശ്രീജ എം ആർ നന്ദി പറഞ്ഞു. ഭാരവാഹികളായി പ്രസിഡന്റ്‌ സണ്ണി മങ്കയം, വൈസ് പ്രസിഡണ്ട് കുഞ്ഞ്കൊച്ച് കെ സി, സെക്രട്ടറി കെ ദാമോദരൻ, ജോയിന്റ് സെക്രട്ടറി കെ യു ജെയിംസ്, ട്രെഷറർ സന്ധ്യ ശിവൻ എന്നിവരെ തെരഞ്ഞെടുത്തു.

No comments