Breaking News

ഇരിയ ഇരിവൽ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു


ഇരിയ : ഇരിവൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ രജനി നാരായണൻ ഭദ്രദീപ പ്രോജ്വലനം നടത്തി. ക്ഷേത്രം ട്രസ്റ്റി ഐ. കെ. രാംദാസ് വാഴുന്നവർ ആദ്ധ്യാത്മരാമായണം കൈമാറി. ക്ഷേത്ര സേവാ സമിതി പ്രസിഡൻ്റ് ഷാജി ഇലവും കുന്നേൽ, ഭജന സമിതി പ്രസിഡൻ്റ്  അജിൻ ലാൽ, മാതൃസമിതി പ്രസിഡൻ്റ്  ദാക്ഷായണി എന്നിവർ സംസാരിച്ചു.രാഘവ മാരാർ, ചന്തു ഏച്ചിപ്പട, ഗീത ഗംഗാധരൻ, വിമലകുഞ്ഞിക്കണ്ണൻ, സുശീല ബാലകൃഷ്ണൻ തുടങ്ങിയവർ രാമായണ പാരായണം നടത്തും.സമൂഹ ദുർഗ്ഗാ പൂജ, മംഗളാരതി, ഭജന തുടങ്ങിയവയോട് കൂടിയാണ് രാമായണ മാസാചരണം നടത്തുന്നത്.

No comments