Breaking News

സ്ഥലം മാറി പോകുന്ന ബളാൽ കൃഷിഭവനിലെ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യന് പഞ്ചായത്ത്‌ ഭരണസമിതി യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട് : നാലു  വർഷത്തെ സേവനത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ബളാൽ കൃഷി ഭവനിലെ കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യന്   പഞ്ചായത്ത്‌ ഭരണസമിതി യാത്രയായപ്പ് നൽകി..

കോവിഡ് മഹാമാരി യുടെ കാലത്ത്‌ സെക്ട്ടർ മജിസ്‌ട്രേറ്റർ എന്ന പദവി കൂടി വഹിച്ചിരുന്ന അനിൽ സെബാസ്റ്റ്യൻ അന്ന് മാതൃകാ പരമായ പ്രവർത്തനങ്ങളാണ് നടത്തിയത്..

പഞ്ചായത്ത്‌ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജു കട്ടക്കയം അനിൽ സെബാസ്റ്റ്യന്  പഞ്ചായത്തിന്റെ ഉപഹാരം കൈമാറി..

വേറിട്ട ശൈലിയിലൂടെ  പഞ്ചായത്തിന്റ കൃഷി വികസന രംഗത്ത്‌  പ്രശംസനീയമായ കാര്യങ്ങളാണ് കൃഷി ഓഫീസർ എന്ന നിലയിൽ ഡോ. അനിൽ സെബാസ്റ്റ്യൻ  നടത്തിയത് എന്നും ബളാൽ പഞ്ചായത്ത്‌ അദ്ദേഹത്തിന്റെ സേവനത്തോട് എന്നും കടപ്പെട്ടിരിക്കുമെന്നും പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു.

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ. ടി. അബ്ദുൽ കാദർ. പി. പൽമ്മാവതി. അംഗ ങ്ങളായ സന്ധ്യ ശിവൻ. കെ. വിഷ്ണു. വിനു കെ. ആർ. ജോസഫ് വർക്കി. ദേവസ്യ തറപ്പേൽ. പി. സി. രഘു നാഥൻ നായർ. ബിൻസി ജെയിൻ. മോൻസി ജോയ്. ജെസ്സി ചാക്കോ. ശ്രീജ രാമചന്ദ്രൻ. എം. അജിത. ഹെൽത്ത് ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ്..  ഡോ. അമ്പിളി സി. ആർ. പഞ്ചായത്ത്‌ സെക്രട്ടറി അനിൽ കുമാർ ആസൂത്രണസമിതി ഉപാധ്യക്ഷൻ അൻഡ്റൂസ് വട്ടക്കുന്നേൽ  എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി...

സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് കൂടി അനിൽ സെബാസ്റ്റ്യന് ലഭിച്ചിട്ടുണ്ട്

No comments