Breaking News

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 25 ലിറ്ററോളം കർണ്ണാടക മദ്യം എക്സൈസ് സംഘം പിടികൂടി


മഞ്ചേശ്വരം: ബായാർ കനിയാലത്തടുക്കയിൽ വെച്ച്  25.92 ലിറ്റർ കർണാടക മദ്യം KL 14 M 881 നമ്പർ ഓട്ടോറിക്ഷയിൽ കടത്തവെ എക്സൈസ് സംഘം പിടികൂടി.  പ്രതി തത്സമയം വാഹനം ഉപേക്ഷിച്ച് പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എം രാജിവനും സംഘവുമാണ് മദ്യം പിടികൂടിയത്. സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്‌ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ  ജിജിത്ത്കുമാർ, നസറുദ്ദീൻഎ. കെ,വിനോദ്. കെ,സബിത്ത് ലാൽ വി.ബി,വനിത സിവിൽ എക്സൈസ് ഓഫീസർ ബിജില.വി, എക്സൈസ് ഡ്രൈവർ വിജയൻ പി എന്നിവരുമുണ്ടായിരുന്നു.

No comments