Breaking News

കർഷകസംഘം ബളാൽ വില്ലേജ് സമ്മേളനം 24ന് ബളാലിൽ സംഘാടക സമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: കേരള കർഷകസംഘം ബളാൽ വില്ലേജ് സമ്മേളനം ജൂലൈ 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ ബളാൽ പി വി കുഞ്ഞിരാമൻ നഗറിൽ (കുഞ്ഞാലി സ്മാരക മന്ദിരം) വെച്ച് നടത്തുവാൻ  തീരുമാനിച്ചു, കർഷകസംഘം ജില്ല ട്രഷറർ പി ആർ ചാക്കോ ഉദ്ഘാടനം ചെയ്യും, സംഘാടകസമിതി രൂപീകരണ യോഗം  സാബു കെ സി ഉദ്ഘാടനം ചെയ്തു. കെ ദാമോദരൻ സ്വാഗതം പറഞ്ഞു, സണ്ണിമങ്കയം അധ്യക്ഷത വഹിച്ചു, സന്ധ്യാ ശിവൻ, ജേക്കബ് ഇടശ്ശേരിയിൽ, എന്നിവർ സംസാരിച്ചു, ഭാരവാഹികളായി, ചെയർമാൻ ജേക്കബ് ഇടശ്ശേരിയിൽ, വൈസ് ചെയർമാൻമാർ, രാധാകൃഷ്ണൻ, അജിത്ത് വി, കൺവീനർ കെ ദാമോദരൻ , ജോയിൻ കൺവീനർ ആനന്ദ് വി എസ്, ഭക്ഷണ കമ്മിറ്റി ചെയർമാൻ മധു എ, കൺവീനർ പി കെ രാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു

No comments