Breaking News

ശക്തമായ മഴയിൽ റോഡരികിലെ കെട്ട് ഇടിഞ്ഞുകൊന്നക്കാട് മഞ്ചുച്ചാൽ- കാണി റോഡ് അപകടാവസ്ഥയിൽ


കൊന്നക്കാട്: ബളാൽ പഞ്ചായത്തിലെ മഞ്ചുച്ചാൽ- കാണി റോഡിൻ്റെ അരികുകൾ ഇടിഞ്ഞ് അപകടാവസ്ഥയിൽ. കനത്ത മഴയിലാണ് റോഡിൻ്റെ അരികിലുള്ള കെട്ട് ഇടിഞ്ഞു വീണത്. വലിയ വാഹനങ്ങൾ ഇതുവഴി കടന്നു പോയാൽ കൂടുതൽ മണ്ണിടിഞ്ഞ് വലിയ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. മൂന്ന് വർഷം മുമ്പാണ് തോടിൻ്റെ അരികിലൂടെ കടന്നുപോകുന്ന ഈ റോഡിൻ്റെ അരികുകൾ കെട്ടിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ ഭൂചലനത്തിൽ ഇവിടെ വിള്ളൽ ഉണ്ടായതായും നാട്ടുകാർ പറയുന്നു.  ഇതു വഴി കടന്നു പോകുന്ന വാഹന യാത്രക്കാർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments