Breaking News

സ്ഥാനകയറ്റത്തോടെ സ്ഥലം മാറിപ്പോകുന്ന കരിന്തളം ഗവ:കോളേജ് പ്രിൻസിപ്പാളിന് കോളെജ് വികസന സമിതി യാത്രയയപ്പ് നൽകി


കരിന്തളം:കരിന്തളം: കിനാനൂർ  കരിന്തളം ഗവൺമെൻ്റ് കോളെജ് പ്രിൻസിപ്പാൾ ഡോ: സി.ബാബുരാജ് പ്രമോഷൻ ലഭിച്ച് തലശ്ശേരി ബ്രണ്ണൻ കോളെജിലേക്ക് സ്ഥലം മാറിപ്പോകുന്നതിന്റെ ഭാഗമായി കോളെജ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മുൻ എം.പി.പി. കരുണാകരൻ ഉൽഘാടനം ചെയ്തു. അഡ്വ: കെ.കെ.നാരായണൻ അധ്യക്ഷനായി. ടി.എസ്.ബിന്ദു, കെ. ലക്ഷ്മണൻ, അഡ്വ : കെ.രാജഗോപാൽ. കുര്യാക്കോസ് പ്ലാപ്പറമ്പൻ, സി.വി.ഗോപകുമാർ, ഒ.എം. ബാലകൃഷ്ണൻ, കയനി മോഹനൻ, വി സുധാകരൻ,ജയ്സൺ വി ജോസഫ്, എം.വി.രതീഷ്, നിധിൻ ശർമ്മ, ഡോ: ടി.എസ്.ശ്രീജ,നിധിൻ,മണി കുട്ടി ടീച്ചർ, ഡോ: സി.ബാബുരാജ് എന്നിവർ സംസാരിച്ചു. വികസന സമിതിയുടെ ഉപഹാരം പി.കരുണാകരനും. പഞ്ചായത്തിന്റെ ഉപഹാരം ടി.എസ്.ബിന്ദുവും നൽകി. കോളെജ് യൂണിയനും, എസ്.എഫ്.ഐ യും ഉപഹാരം നൽകി. കോളെജ് വികസ സമിതിയംഗം പാറക്കോൽ രാജൻ സ്വാഗതവും കോളെജ് യൂണിയൻ ചെയർമാൻ ജസൽ രാജ് നന്ദിയും പറഞ്ഞു

No comments