Breaking News

വെസ്റ്റ് എളേരിയിൽ കോൺഗ്രസിനെ നയിക്കാൻ ഇനി രാജൻ നായർ നിറഞ്ഞ സദസിനെ സാക്ഷിയാക്കി വി.കെ രാജൻനായർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായി സ്ഥാനമേറ്റു


വെള്ളരിക്കുണ്ട് : വെസ്റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിക്ക് ഇനി പുതിയ സാരഥി. വി. കെ രാജൻ നായർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റായി സ്ഥാനമേറ്റു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് വന്ന വി. കെ രാജൻ നായർ ഇടവേളക്ക് ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

നിലവിൽ യു. ഡി. എഫ്. ഭരിക്കുന്ന വെസ്റ്റ്‌ എളേരി പഞ്ചായത്തിൽ രാജൻ നായർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയി എത്തുന്നത് അണികൾക്ക് ആവേശം പകർന്നു.

എല്ലാവരെയും കൂട്ടി യോചിപ്പിച്ചു കൊണ്ട് മാതൃകാപരമായിട്ടുള്ള പ്രവർത്തനത്തിയാട്ടാണ് രാജൻ നായർ ചുമതതലയേറ്റത് ചില പ്രശ്നങ്ങളുടെ പേരിൽ സംഘടനാപ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന കോൺഗ്രസ്സ് നേതാക്കൾ വെള്ളിയാഴ്ച നടന്ന രാജൻ നായരുടെ മണ്ഡലം പ്രസിഡന്റ് സ്ഥാനാരോഹണചടങ്ങിൽ പങ്കെടുത്തു.

നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരോഹണചടങ്ങ് ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു.

മുൻ മണ്ഡലം പ്രസിഡന്റ് ജോയ് കിഴക്കരക്കാട്ട് അധ്യക്ഷതവഹിച്ചു.

കോൺഗ്രസ്സ് നേതാക്കളായ  കരിമ്പിൽ കൃഷ്ണൻ, ടോമി പ്ലാച്ചേരി,രാജു കട്ടക്കയം, ഹരീഷ് പി. നായർ, ജോമോൻ ജോസ്, വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ,പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്, അന്നമ്മ മാത്യു, രാജേഷ് തമ്പാൻ, ജോയ് മാരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments