Breaking News

എണ്ണപ്പാറ സ്വദേശിയെ താൽക്കാലിക ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


തായന്നൂർ: ഗൃഹനാഥനെ താമസിക്കുന്ന താത്കാലിക ഷെഡ്ഡിലെ വാതിലിന്റെ മേൽപടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എണ്ണപ്പാറ ആദിവാസി ഊരിലെ എടമനയ്ക്കൽ വീട്ടിൽ കെ. ബാബുവിനെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. ഭാര്യ ഹോം നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. രണ്ട് ആൺമക്കൾ ബന്ധുവീട്ടിൽ കിടക്കാൻ പോയതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്.

 രാധികയാണ് ഭാര്യ. വിസ്മയ , വിശാഖ്, വിശാൽ എന്നിവർ മക്കളാണ്. മരുമകൻ ബിനു. അമ്പലത്തറ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടു പറമ്പിൽ സംസ്കരിക്കും.

No comments