Breaking News

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു


കോഴിക്കോട്: വിമാന യാത്രാക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ നടപടി. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ് കോഴിക്കോട് രാമനാട്ടുകര വെച്ചാണ് പിടിച്ചെടുത്തത്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്.

എംവിഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഇന്‍ഡിഗോ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലെത്തി. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്‌ലാന്‍ഡ് ബസിന് മുന്നില്‍ രണ്ട് എംവിഡി ഉദ്യോഗസ്ഥര്‍ നില്‍ക്കുന്ന ചിത്രം മാതൃഭൂമി പുറത്തുവിട്ടിട്ടുണ്ട്.


No comments