Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ സൗജന്യ കാർഷിക വൈദ്യുതി ഗുണഭോക്താക്കളുടെ അടിയന്തിര യോഗം ജൂലൈ 18 ന്


കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായിട്ടുള്ള കർഷകരുടെ ഒരു അടിയന്തിര യോഗം  ജൂലൈ 18 തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് കിനാനൂർ-കരിന്തളം കൃഷി ഭവനിൽ വച്ചു ചേരുന്നതാണ്. 

നിലവിലെ ഗുണഭോക്താക്കളുടെ ഒരു സംഘം രൂപീകരിച്ചു  സംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമായി സൗജന്യ വൈദ്യുതി പദ്ധതി നടപ്പിലാക്കുവാനാണ് നിർദ്ദേശം ഉള്ളത്. ആയതിനാൽ നിലവിൽ സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായ എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഘത്തിൽ രജിസ്റ്റർ ചെയ്യാത്ത കർഷകരെ ടി പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതാണെന്ന് നിഖിൽ നാരായണൻ 

(കൃഷി ഓഫീസർ 

കൃഷിഭവൻ കിനാനൂർ-കരിന്തളം) അറിയിക്കുന്നു.

ഫോൺ: 04672259297

No comments