Breaking News

പയ്യന്നൂർ നഗരസഭയിൽ വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകിയതായി ടി.ഐ മധുസൂദനൻ എം.എൽ.എ


പയ്യന്നൂര്‍: പയ്യന്നൂർ മണ്ഡലത്തിൽ വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആവശ്യമായ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയെന്ന് ടി.ഐ മധുസൂദനന്‍ എം.എല്‍.എ. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി വകുപ്പു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മന്ത്രി അറിയിച്ചു.


രോഗിയുടെ കുടുംബാംഗങ്ങളും ടാക്‌സി ഡ്രൈവറും നിരീക്ഷണത്തിലാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വകുപ്പ് ജീവനക്കാരെ വിവരം അറിയിക്കണം.

No comments