Breaking News

ബിരിക്കുളം പി.ജി സ്മാരക വായനശാലയുടെയും , ത്രീസ്റ്റാർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു


പരപ്പ:  ബിരിക്കുളം പി.ജി സ്മാരക വായനശാലയുടെയും , ത്രീസ്റ്റാർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി എ.ആർ.സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി സനോജ് കുമാർ.യു.എൻ . സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ജോസ്.ടി.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ.എം.കെ, വിജയമ്മ ടീച്ചർ, ടി.എ.രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എൻ.സുരേശൻ നന്ദി രേഖപ്പെടുത്തി.

No comments