Breaking News

അന്താരാഷ്ട്ര നീതിന്യായ വാരാചരണത്തിന് തുടക്കം കുറിച്ച് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസും ഐസിഡിഎസും ചേർന്ന് മാലോം പൂവത്തുംമൊട്ട, പുല്ലൊടി പ്രദേശങ്ങളിൽ ക്ലാസ് നടത്തി


വെള്ളരിക്കുണ്ട്: അന്താരാഷ്ട്ര നീതിന്യായ വാരാചരണത്തിന്  തുടക്കം കുറിച്ചുകൊണ്ട് വെള്ളരിക്കുണ്ട് ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നിർദേശത്തിൽ പുല്ലൊടി അംഗൻവാടിയുടെ നേതൃത്വത്തിൽ പൂവത്തുമൊട്ട കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ജനമൈത്രി പോലീസും ഐസിഡിഎസും ചേർന്ന് ബളാൽ പഞ്ചായത്തിലെ  പൂവത്തുമൊട്ട, പുല്ലൊടി പ്രദേശങ്ങളിലെ കൗമാരപ്രായക്കാരായ കുട്ടികൾക്ക് വേണ്ടി "കുട്ടികളെ സംരക്ഷിക്കുന്ന നിയമങ്ങളെ കുറിച്ചും അവരുടെ അവകാശങ്ങളെ കുറിച്ചും "ചർച്ച നടത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വേണു, ഏ എസ് ഐ ഉണ്ണിറാജ്, ഹോം ഗാർഡുമാരായ ഗോപി, രാജൻ എന്നിവർ കുട്ടികളോടൊപ്പം കൂടി. പുല്ലൊടി, പൂവത്തുമൊട്ട എന്നിവിടങ്ങളിലെ അംഗൻവാടി ടീച്ചർമാരായ  ലക്ഷ്മിക്കുട്ടി, ബിന്ദു എന്നിവർ സംസാരിച്ചു. സംരക്ഷണ നിയമങ്ങളെ കുറിച്ചും കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നിയമ സംവിധാനങ്ങളെ കുറിച്ചും  ജനമൈത്രി ബീറ്റ് ഓഫിസർ ഷിജിത്ത് കുട്ടികളെ പരിചയപ്പെടുത്തി.

No comments