Breaking News

വെസ്റ്റ് എളേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി


ഭീമനടി: വെസ്റ്റ് എളേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. പഞ്ചായത്ത്‌ ഹാളിൽ വെച്ച്  വൈസ് പ്രസിഡന്റ് പി സി ഇസ്മായിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ് ശ്രീമതി ഗിരിജ മോഹനൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളിക്കുട്ടി പോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. കെ. തങ്കച്ചൻ, മെമ്പർ സി.പി. സുരേശൻ, സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീമതി സൗദാമിനി വിജയൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

 കൃഷി അസിസ്റ്റന്റ് ഇ. ഡി. അനുരാജ് സ്വാഗതവും കൃഷി ഓഫീസർ വി. വി. രാജീവൻ പദ്ധതി വിശദീകരണവും നടത്തി.കൃഷി അസിസ്റ്റന്റ് ശ്രീമതി പി.സിന്ധു നന്ദി പ്രകാശിപ്പിച്ചു.ജൈവ വളത്തിന്റെയും പച്ചക്കറി വിത്തുകളുടെയും 

ഫലവൃക്ഷ തൈകളുടെയും വിതരണം പ്രസിഡന്റ്‌ നിർവ്വഹിച്ചു. പി. കെ. മോഹനൻ ഏറ്റുവാങ്ങി.

No comments