Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശകുന്തള ഉദ്ഘാടനം ചെയ്തു


ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി ഉന്നത വിജയികൾ, സംസ്ഥാന വടംവലി ചാമ്പ്യന്മാരായ കുട്ടികൾ, കോച്ച് ഷൈജു ബാനം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. കാസർകോട് ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശകുന്തള ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് മുഖ്യാതിഥി ആയിരുന്നു. എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, എം.പി.ടി.എ പ്രസിഡന്റ് രജിതഭൂപേഷ്, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ.എം രമാദേവി സ്വാഗതവും അനൂപ് പെരിയൽ നന്ദിയും പറഞ്ഞു.

No comments