Breaking News

എളേരിത്തട്ട് സ്വദേശി സി.പി ബാബു സി.പി.ഐ ജില്ലാ സെക്രട്ടറി


മലയോരത്ത് നിന്ന് സി പി ഐ ജില്ലാ നേതൃത്വത്തിലേക്ക് ആദ്യമായി ജില്ലാ സെക്രട്ടറിയാവുന്ന വ്യക്തിയാണ് എളേരിത്തട്ട് സ്വദേശിയായ സി.പി ബാബു. കയ്യൂർ രക്തസാക്ഷി കുടുബാഗമായ സി പി ബാബു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് എത്തി. എ ഐ എസ് എഫ് ആദ്യ ജില്ലാ സെക്രട്ടറി ആയിരുന്നു. ഏ ഐ വൈ എഫ് ജില്ലാസെക്രട്ടറി, സി.പി.ഐ നീലേശ്വരം, വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എളേരിത്തട്ട് ഇ കെ നായനാർ ഗവ.കോളേജ് പൂർവ്വ വിദ്യാർത്ഥിയാണ്.

No comments