Breaking News

കൊന്നക്കാട് ഗവ.എൽ.പി സ്ക്കൂളിൽ പഞ്ചായത്ത്തല സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു വെള്ളരിക്കുണ്ട് നിർമലഗിരി എൽ.പി സ്ക്കൂൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി


കൊന്നക്കാട് : കൊന്നക്കാട് എൽ പി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവിന്റെയും ഭാഗമായി കൊന്നക്കാട് ഗവ: എൽ പി സ്കൂളിൽ ബളാൽ പഞ്ചായത്തിലെ എൽ പി സ്കൂൾ കുട്ടികൾക്കായി സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത്  ശ്രീനന്ദ്.എസ് നായർ.

രണ്ടാം സമ്മാനം ഏയ്ഞ്ചൽ മരിയ (രണ്ടുപേരും വെള്ളരിക്കുണ്ട് നിർമലഗിരി സ്കൂൾ) മൂന്നാം സമ്മാനം ആൻ മരിയ മാത്യു (മാലോത്ത് കസ്ബ).

വാർഡ് മെമ്പർ മോൻസി ജോയി വിജയികൾക്ക് സമ്മാനദാനം നടത്തി. പി ടി എ പ്രസിഡന്റ് പ്രദീപ് എം അധ്യക്ഷനായി. പ്രധാനാധ്യാപിക മേഴ്‌സി തോമസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് മാത്യു ജോസഫ് നന്ദിയും പറഞ്ഞു.സദ്ഭാവന അവാർഡ് ജേതാവും റിട്ടയേർഡ് അധ്യാപകനുമായ കെ സി സെബാസ്റ്റ്യൻ പ്രശ്നോത്തരി നയിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ബിനു, എം പി ടി എ പ്രസിഡന്റ് മഞ്ജുഷ, സുലേഖ, ലത,സുനിത, സന്തോഷ്‌ എന്നിവർ നേതൃത്വം നൽകി

No comments