Breaking News

ചിറ്റാരിക്കാലിൽ വച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനം നടത്തിയ വോളിബോൾ കോച്ചിന് ശിക്ഷ വിധിച്ച് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് കോടതി






ചിറ്റാരിക്കാൽ:  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഗൗരവതരമായ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വോളിബോൾ കോച്ചായ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ  കോടതി ജഡ്ജ് സി.സുരേഷ് കുമാർ.സി വിവിധ വകുപ്പുകളിലായി 36 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ പതിനൊന്നു മാസം അധിക തടവിനും ശിക്ഷിച്ചു. കണ്ണൂർ പരിയാരത്തെ പി.വി ബാലൻ (68) നെയാണ്
ഹോസ്ദുഗ് ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോർട്ട് ജഡ്ജ്  ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരം 10 വർഷം കഠിന തടവും  മുപ്പതിനായിരം രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും ,
പോക്സോ ആക്റ്റിലെ 6 r/w 5(P) പ്രകാരം 20 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവും , പോക്സോ ആക്ട് 10 r/w 9 (P) പ്രകാരം 6 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവിനും ശിക്ഷ വിധിച്ചു . ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
2018 ഡിസംബർ മാസം 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ചിറ്റാരിക്കാലിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളി ബോൾ ചാമ്പ്യൻശിപ്പ് മത്സരം കാണിക്കുവാനായി മറ്റ് മൂന്ന് കുട്ടികളോടൊപ്പം കൊണ്ടുവന്ന് ചിറ്റാരിക്കൽ ഗ്രാമത്തിൽ ചെറുപുഴ എന്ന സ്ഥലത്തുള്ള ലോഡ്ജ് മുറിയിൽ വെച്ച് വോളിബോൾ കോച്ചായ പ്രതി ഗൗരവതരമായ ലൈംഗീക അതിക്രമം നടത്തിയതിന് 
ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൻ CR 369/2018 ആയി റജിസ്റ്റർ ചെയ്ത  കേസിലാണ്  കോടതി വിധി . കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ ചിറ്റാരിക്കൽ സബ് ഇൻസ്പെക്ടറും ഇപ്പോൾ ചിറ്റാരിക്കാൻ  സ്റ്റേഷൻ ഹൗസ് ഓഫീസറുമായ രഞ്ജിത്ത് രവീന്ദ്രനും തുടർന്നുള്ള അന്വേഷണം എസ്.ഐ ഉമേഷനും അന്വേഷണം പൂർത്തികരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ വിനോദ് കുമാറുമാർ കെ പി യുമാണ് . ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക്  സ്പെഷൽ കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി  ബിന്ദു പരാതിക്കാരന് വേണ്ടി ഹാജരായി

2 comments:

  1. I dugg some of you post as I cogitated they were very beneficial invaluable UnitedFinances most reputable 1000 dollars now

    ReplyDelete
  2. Valuable information. Fortunate me I found your website by chance, and I am surprised why this twist of fate did not took place earlier! I bookmarked it. el mejor tarot del amor gratis

    ReplyDelete