Breaking News

ആൾമറയില്ലാത്ത കുളത്തിൽ വീണ് ചെറുപനത്തടി സ്വദേശി മരിച്ചു


രാജപുരം: ആൾമറയില്ലാത്ത കുളത്തിൽ വീണ് യുവാവ് മരിച്ചു. ചെറുപനത്തടി കുളപ്പുറം ആനികുഴിയിൽ എ.എൻ ഗോപാലകൃഷ്ണൻ്റെ മകൻ എ.ജി.ബിനോയി(43) ആണ് മരണപ്പെട്ടത്. ഇന്നലെ പകൽ മുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. നാട്ടുകാരും രാജപുരം പോലീസും തിരച്ചിൽ നടത്തിവരികയായിരുന്നു.കുറ്റിക്കോൽ ഫയർഫോഴ്സ്  എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: ഓമന. മക്കൾ: കൃഷ്ണജ, യദുകൃഷ്ണൻ. മരുമകൻ: വൈശാഖ്. സഹോദരങ്ങൾ: എ.ജി ബിജു, എ.ജി ബീനിഷ്.

No comments