Breaking News

തൃക്കരിപ്പൂർ എളമ്പച്ചിയിൽ സിനിമാ സെറ്റ് സാമൂഹ്യ വിരുദ്ധർ തകർത്ത നിലയിൽ


തൃക്കരിപ്പൂർ: ഫുട്ബോൾ പ്രമേയമായ സിനിമയ്ക്ക് വേണ്ടി തൃക്കരിപ്പൂർ ഇളമ്പച്ചി സ്കൂളിൽ നിർമ്മിച്ച സെറ്റിൽ സാമൂഹ്യ വിരുദ്ധർ വിഹാരകേന്ദ്രമാക്കി. താൽക്കാലികമായി നിർമ്മിച്ച ക്ലബ്ബിന്റെ വാതിൽ തകർത്ത് നിരവധി സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബന്ധപെട്ടവർ അറിയിച്ചു. ജില്ല സിനിമാ സൗഹൃദമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം പ്രവൃത്തികൾ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സിനിമാ പ്രവർത്തകർ ചെന്തേര പോലീസിൽ പരാതി നൽകി

No comments