Breaking News

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ, രണ്ടുമരണം , നാലുപേർ മണ്ണിനടയിൽ, വീട് പൂർണമായും തകർന്നു



ഇടുക്കി : തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ പെട്ടു. ഇതിൽ തങ്കമ്മയുടെ മൃതദേഹവും സോമന്‍റെ മകളുടെ മകൻ നാല് വയസുള്ള ആദിദേവിന്‍റെ മൃതദേഹവും കണ്ടെടുത്തു. വീട് ഇരുന്ന സ്ഥലത്ത് നിന്ന് താഴെ ആയാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മണ്ണിനടിയിൽ ഇപ്പോൾ മൂന്ന് പേർ കുടുങ്ങി കിടക്കുന്നുണ്ട്.ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കുടയത്തൂർ സംഗമം കവലക്ക് സമീപം ആണ് സംഭവം.


പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത് . കനത്ത മലവെള്ള പാച്ചിലിൽ സോമന്‍റെ വീട് പൂർണമായും തകർന്നു. വീടിന്‍റെ അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്.

റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എത്തിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.

No comments