Breaking News

ലഹരി മാഫിയാ സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയിൽ


  കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസ്സിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന “ക്ലീന്‍ കാസറഗോഡ്” ന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍  മയക്കു മരുന്ന് മൊത്ത വിതരണ സംഘത്തിലെ കണ്ണിയായ ഞാണിക്കടവിലെ കെ.അര്‍ഷാദ് (32) നെ   ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡംഗമായ എസ്ഐ ശരത്തും സംഘവും  കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടി. പരിശോധനയില്‍ കുടുങ്ങിയ അര്‍ഷാദിനെതിരെ പിടിച്ചുപറി, മാനഭംഗം, മോഷണം, അടിപിടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഹോസ്ദുര്‍ഗ്, നീലേശ്വരം, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി പത്തോളം കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.സി പി ഒ അനീഷ്‌, വിപിന്‍, ഡ്രൈവര്‍ സി പി ഒ സനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

No comments