Breaking News

നായ്ക്കയം ജി.ഡബ്ള്യൂ എൽ പി സ്കൂളിൽ പച്ചത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീജ മനോജ് വ്യക്ഷതൈ നട്ട് കൊണ്ട് നിർവ്വഹിച്ചു


വെള്ളരികുണ്ട്  : പ്രകൃതിയെ സംരക്ഷിക്കുക എന്ന ആശയം മുൻ നിർത്തിക്കൊണ്ട് കോടോം ബേളൂർ ഗ്രാമപഞ്ചായത്തും നായ്ക്കയം സ്കൂളും കൈകോർത്ത് പച്ചത്തുരുത്ത് ഒരുക്കുന്നു.

  ഇതിന്റെ ഉദ്ഘാടനം ഭാരതത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയിൽ സ്ക്കൂൾ അങ്കണത്തിൽ വച്ച് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ റ്റിങ്ങ് കമ്മിറ്റി ചേയർപെഴ്സൻ ശ്രീമതി ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീജ മനോജ് വ്യക്ഷതൈ നട്ട് കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാന അദ്ധ്യാപിക പി.സി വിജയമ്മ സ്വാഗതവും പി.ടി എ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments