കർഷകരെ ആദരിച്ച് കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ കർഷക ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ദിനാചരണം ഉദ്ഘാടനം ചെയ്തു
അട്ടേങ്ങാനം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കാര്‍ഷിക രംഗത്ത് വിവിധ മേഖലയില്‍ പ്രാവിണ്യം തെളിയിച്ച 11 മികച്ച കര്‍ഷകരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപാലകൃഷ്ണന്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജയശ്രീ എന്‍. എസ് വിവിധ രാഷ്ട്രീയ പാര്‍ട്ട പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിനു ആശംസ നേര്‍ന്ന് സംസാരിച്ചു. അട്ടേങ്ങാനം ടൗണില്‍ നിന്ന് കൃഷിദര്‍ശന്‍ വിളംബര ജാഥ നടത്തി.കൃഷി ഓഫീസര്‍ കുമാരി കെ.വി ഹരിത സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.വി.വിജയന്‍ നന്ദിയും പറഞ്ഞു.
No comments