Breaking News

കൊന്നക്കാട് ടൗണിൽ ഏ.ടി.എം കൗണ്ടർ ഇല്ല; ഇടപാടുകാർ ദുരിതത്തിൽ മലയോരത്തെ പ്രധാന ടൂറിസം മേഖല കൂടിയാണ് കൊന്നക്കാട്


കൊന്നക്കാട്: (www.malayoramflash.com) മലയോരത്ത് അനുദിനം വികസിക്കുന്ന കൊന്നക്കാട് ടൗണിൽ എ.ടി.എം കൗണ്ടർ ഇല്ലാത്തതിനാൽ ഇടപാടുകാർ ദുരിതത്തിലാണ്. ഏ.ടി.എം പണമിടപാട് നടത്താൻ കൊന്നക്കാടുകാർക്ക് മറ്റ് ടൗണുകളെ ആശ്രയിക്കേണ്ട അവസ്ഥയാണിപ്പോൾ. നിരവധി ടൂറിസ്റ്റുകൾ വന്നു പോകുന്ന സ്ഥലമാണ് കൊന്നക്കാട്.  മഴക്കാല ടുറിസം മേഖലയായ അച്ചൻകല്ല്, കോട്ടഞ്ചേരി പന്നിയാർമാനി പ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികളും മുട്ടോംകടവ്, പാമത്തട്ട്, മൈക്കയം, വള്ളിക്കൊച്ചി തുടങ്ങിയ പ്രദേശവാസികളും  ആശ്രയിക്കുന്ന ടൗണായ കൊന്നക്കാട് ഏ.ടി.എം കൗണ്ടർ ഇല്ലാത്തത് വ്യാപക പരാതികൾക്ക് ഇടയാക്കുന്നു. കൊന്നക്കാട് കേന്ദ്രീകരിച്ച് ഏ.ടി.എം സെൻ്റർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments