Breaking News

കർഷകദിനത്തിൽ പരപ്പ ബ്ലോക്കിലുൾപ്പെടുന്ന വിവിധ ഗോത്ര കർഷകരെ ആദരിച്ച് കേരള വനവാസി വികാസ കേന്ദ്രം


കാഞ്ഞങ്ങാട് : കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരപ്പ ബ്ലോക്കിലുൾപ്പെടുന്ന പനത്തടി, കോടോം ബേളൂർ പഞ്ചായത്തിലെ ഗോത്ര കർഷകരായ ബാലകൃഷ്ണൻ തുമ്പോടി, ജനാർദ്ദനൻ തുമ്പോടി, കല്യാണി ക്ലായിക്കോട് എന്നീ ഗോത്ര കർഷകരെ അവരുടെ കൃഷിസ്ഥലങ്ങളിൽ പോയി ആദരിച്ചു. ഗോത്രസമൂഹത്തിലെ പരമ്പരാഗത നാട്ടറിവുകൾ പ്രയോജനപ്പെടുത്തിയാണ് ഇവർ കൃഷി ചെയ്തു വരുന്നത്.എല്ലാവർഷവും ചിങ്ങം ഒന്നിന് സർക്കാർ തലത്തിൽ കാർഷിക ദിനം ആചരിക്കുന്നുണ്ട് എങ്കിലും സാധാരണക്കാരായ കർഷകരുടെ ഇടയിൽ ഇങ്ങനെയൊരു ദിനം കടന്നു വരുന്നില്ല. ആരുമാരാലും ശ്രദ്ധിക്കപ്പെടാത്ത ഇത്തരത്തിലുള്ള കർഷകരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നത് തന്നെയാണ് കേരള വനവാസി വികാസ കേന്ദ്രത്തിന്റെ ലക്ഷ്യം. ചടങ്ങിൽ കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിത രക്ഷ പ്രമുഖ് ശ്രീ ഷിബു പാണത്തൂർ, ജില്ല ഗോത്രകല പ്രമുഖ് ശ്രീ സി.പി രാമൻ കുറ്റിക്കോൽ എന്നിവർ കർഷകരെ ആദരിച്ചു.പരപ്പ ബ്ലോക്ക് കോഡിനേറ്റർ ഷൈജു എം ഡി, നീലേശ്വരം ബ്ലോക്ക് കോഡിനേറ്റർ മോഹനൻ എൻ, സുന്ദരൻ തുമ്പോടി, കരുണാകരൻ വലിയ മുറ്റം, സുമേഷ് കുട്ടൻ,ശ്രീധരൻ കമല പ്ലാവ്, മഞ്ജു ശ്രീധരൻ, രവീന്ദ്രൻ കമല പ്ലാവ്, എന്നിവർ സംബന്ധിച്ചു .

No comments