Breaking News

ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാക്കളായി തിരിച്ചെത്തിയ ജിഎച്ച്എസ്എസ് പരപ്പയുടെ ചുണക്കുട്ടികൾക്ക് ഊഷ്മളമായ സ്വീകരണം


പരപ്പ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ കേരള ടീമിൽ അംഗമായ ആറ് താരങ്ങൾക്ക് ജി എച്ച് എസ് എസ്  പരപ്പയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടന്ന സ്വീകരണത്തിൽ വാർഡ് മെമ്പർ സി എച്ച് അബ്ദുൾ നാസർ നേതൃത്വം നൽകി. പി ടി എ  പ്രസിഡൻറ് പി സുരേന്ദ്രൻ, സ്റ്റാഫ്  സെക്രട്ടറി പി എം ശ്രീധരൻ, കോച്ച് പ്രസാദ്, കായികാധ്യാപിക  ദീപ പ്ലാക്കൽ, ലഖിത, ശ്രീധരൻ തെക്കുമ്പാടൻ , ബിജു തോമസ്, ഹരീഷ് , രക്ഷിതാക്കൾ പിടിഎ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. സംസ്ഥാന ടീമിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ മത്സരിക്കുകയും സ്വർണ്ണ നേടുകയും ചെയ്ത  പരപ്പ യുടെ ജയം ജിഎച്ച്എസ്എസ് പരപ്പയുടെ കായിക ചരിത്രത്തിൽ മറ്റൊരു പൊൻതൂവലായി മാറി. സ്വർണ്ണ മെഡൽ ജേതാക്കൾക്ക് സെപ്തംബർ 2 ന് രാവിലെ 9.30ന് പരപ്പ ടൗൺ കേന്ദ്രീകരിച്ച് വമ്പിച്ച സ്വീകരണ പരിപാടിയും ഒരുക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ മറ്റ് ജനപ്രതിനിധികൾ സ്ക്കൂൾ പി.ടി.എ, എം.പി.ടി.എ, എസ് എം സി, സ്റ്റാഫ് കൗൺസിൽ പ്രതിനിധികൾ പങ്കെടുക്കും

No comments