Breaking News

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് , നാളെയും ജാഗ്രത നിർദ്ദേശം


തിരുവനന്തപുരം:അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആയിരിക്കും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മൺസൂൺ ശക്തിപ്പെടുത്തുന്ന MJO ( Madden Julian Oscillation ) എത്തുന്നുവെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.. അത് ചൈന കടലിൽ തമ്പടിക്കുന്നത്തോടെ മൺസൂൺ കാറ്റ് ശക്തി പ്രാപിക്കും. ബംഗാൾ ഉൾകടലിൽ തുടരെ തുടരെ ന്യൂനമർദങ്ങൾ ഉണ്ടായേക്കും. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമർദങ്ങൾ എത്തുന്നതോടെ മഴ ശക്തമാകും.സെപ്റ്റംബർ മുഴുവൻ ഈ പ്രതിഭാസം തുടരാൻ സാദ്ധ്യതയുണ്ടെന്നും വിദഗദ്ധര്‍ വിലയിരുത്തുന്നു


No comments