Breaking News

33 വർഷത്തെ സേവനത്തിന് ശേഷം വള്ളിക്കടവിനോട് വിട പറയുന്ന നാടിന്റെ സ്വന്തം പോസ്റ്റ്മാന് കെ എസ്‌ യു മാലോത്ത് കസബ കൂട്ടായ്മയുടെ സ്നേഹാദരം

വള്ളിക്കടവ് :33 വർഷക്കാലം വള്ളിക്കടവ് പോസ്റ്റ്‌ ഓഫീസിൽ സേവനം അനുഷ്ടിച്ചതിന് ശേഷം സ്ഥലം മാറി പോകുന്ന ശശിദരൻ നായർക്ക് കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം നൽകി . കെ എസ്‌ എസ്‌ പി എ സംസ്ഥാന ഓഡിറ്റർ ടി കെ എവുജിൻ സ്നേഹോപഹാരം കൈമാറി. മലയോരo ഏറെ പിന്നോക്കം നിന്ന കാലത്ത് ഭൂമി ശാസ്ത്ര പരമായ വെല്ലുവിളികൾ അതിജീവിച്ച് തപാലിനെ ജനകീയമാക്കി മാറ്റിയ നാടിന്റെ പോസ്റ്റ്‌ മാൻ എന്നും ജന ഹൃദയങ്ങളിൽ ഉണ്ടാകുമെന്ന് സ്നേഹോപഹാരം കൈമാറിക്കൊണ്ട് ടി കെ എവുജിൻ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ അംഗവും പഞ്ചായത്ത്‌ മെമ്പറുമായ പി സി രഘുനാഥൻ അധ്യക്ഷത വഹിച്ചു. , ബൂത്ത്‌ പ്രസിഡന്റ്‌ കെ എ ചാക്കോ, ബിനോയ്‌ അഞ്ചു കണ്ടം, രാജേഷ് എൻ ആർ, സുബിത് ചെമ്പകശേരി, തങ്കച്ചൻ തെങ്ങും തൊട്ടo, ആൽബിൻ, ആൻസൻ,വിനീഷ്,ജോസഫ് പന്തലാടി, സ്‌കറിയ കാഞമല എന്നിവർ സംസാരിച്ചു. ഡാർലിൻ ജോർജ് കടവൻ സ്വാഗതവും, സി യു സി പ്രസിഡന്റ്‌ സിറിൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. 

No comments