Breaking News

വെള്ളരിക്കുണ്ട് വ്യാപാര മഹോത്സവത്തിന് സെപ്റ്റംബർ 1ന് തുടക്കം.. ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ബുള്ളറ്റ് ഉൾപ്പടെ നിരവധി സമ്മാനങ്ങൾ


വെള്ളരിക്കുണ്ട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെളളരിക്കുണ്ട് യൂണിറ്റ് വ്യാപാര മഹോത്സവം സെപ്റ്റംബർ 1 മുതൽ 2022 ഡിസംബർ 31 വരെ നടക്കും. സെപ്റ്റംബർ ഒന്നിന്  വൈകുന്നേരം 4 മണിക്ക് ഘോഷയാത്രക്ക് ശേഷം വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ വച്ച് കാസർഗോഡ് എം.പി, രാജ്മോഹൻ ഉണ്ണിത്താൻ മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിയ്ക്കും. യൂണിറ്റ് പ്രസിഡൻറ് തോമസ് ചെറിയാൻ അധ്യക്ഷത വഹിക്കും. ഒരോ കടയിൽ നിന്നും നിശ്ചിത വിലക്ക് സാധനങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ കൂപ്പൺ നൽകുന്നതായിരിക്കും. ഓരോ മാസവും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും. കൂടാതെ ബമ്പർ നറുക്കെടുപ്പിലൂടെ ബുള്ളറ്റ്, ഗിഫ്റ്റ് വൗച്ചർ അടക്കമുള്ള വിലപിടിപ്പുള്ള  സമ്മാനങ്ങൾ നൽകും. ഇതോടൊപ്പം വിശപ്പുരഹിത ഗ്രാമം പദ്ധതിയും നടപ്പാക്കും. വെള്ളരിക്കുണ്ട് ടൗണിൽ എത്തിച്ചേരുന്ന ആഹാരം വാങ്ങിച്ചു കഴിക്കാൻ സാധിക്കാത്തവർ ഇനി വിശന്നിരിക്കേണ്ടതില്ല, അവർക്ക് ആവശ്യമായ ഭക്ഷണ സൗകര്യം ഒരുക്കും. ഇതിനായി നിശ്ചിത സ്ഥലത്ത് കൂപ്പൺ ലഭ്യമാക്കും. നിർദ്ദേശിച്ച ഹോട്ടലുകളിൽ നിന്നും ആവശ്യമുള്ള ഭക്ഷണം സൗജന്യമായി കഴിക്കാം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. വ്യാപാര മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ ,ജനറൽ സെക്രട്ടറി ബിജി ജോൺ, ട്രഷറർ കെ.എം.കേശവൻ നമ്പീശൻ ,സെക്രട്ടറി റിങ്കു മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.



No comments