Breaking News

ആരോഗ്യം യോഗയിലൂടെ മാലോം ഗവ.ആയുർവേദ ആശുപത്രിയുടെ നേതൃത്തിൽ എടത്തോട് സൗജന്യ യോഗപരിശീലന ക്ലാസ് ആരംഭിച്ചു


പരപ്പ : ജീവിത ദിനചര്യകൾക്ക് ഒപ്പം യോഗയിലൂടെ ആരോഗ്യസംരക്ഷണംകൂടി ഉറപ്പു വരുത്തുക എന്നലക്ഷ്യത്തോടെ ബളാൽ പഞ്ചായത്ത്‌ ആയുഷ് ഹെൽത് ആൻ്റ് വെൽനസ്സ് മാലോം ആയുർവേദ ആശുപത്രിയുടെ നേത്രൃതത്തിൽ സൗജന്യ യോഗപരിശീലന ക്ളാസ്സ് ആരംഭിച്ചു.


സാമൂഹിക തലത്തിൽ  ജനങ്ങൾക് യോഗ പരിശീലനം ലഭ്യമാക്കുകയും, യോഗാഭ്യാസം കൊണ്ടുള്ള ഗുണങ്ങളെ പറ്റിയും, പ്രതിരോധ ശക്തി വർദിപ്പിക്കുന്നതിലും തൻ വഴി ആയുർവേദ ചികിത്സയെ പറ്റി  കൂടുതൽ അറിവ് ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 

എടത്തോട് വില്ലേജിൽ സൗജന്യ യോഗപരിശീലന ക്ലാസ് എടത്തോട് മിൽമ ഹാളിൽ ആരംഭിച്ചു.


പ്രായമായവരും  സ്ത്രീകളും പുരുഷൻമാരും അടങ്ങി നിരവധി പേരാണ് യോഗ ക്ളാസ് പ്രയോജനപ്പെടുത്തുന്നത്. മികച്ചപരിശീലനം നേടിയ പരിശീലകയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗക്യാമ്പിൽ ആയുർവേദ ഡോക്ടർ അടങ്ങിയ ഒരു ടീമും ക്യാമ്പിൽ ഉണ്ട്.


പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാധാമണി എം  ഉത്ഘാടനം യോഗാ ക്ലാസ് ചെയ്തു. വാർഡ് മെമ്പർ ജോസഫ് വർകി അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അമ്പിളി സി. ആർ. യോഗപരിശീലക ജെലീറ്റാ ആൻ സെബാസ്റ്റ്യൻ യോഗയുടെ പ്രാധാന്യത്തെ പറ്റി പ്രസംഗിച്ചു.

No comments