Breaking News

സമൂഹ ലളിതാ സഹസ്ര നാമാർച്ചനയോടെ ബളാൽ ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി


വെള്ളരിക്കുണ്ട് : തിങ്കളാഴ്ച വൈകിട്ട് നടന്ന  സമൂഹലളിതാ സഹസ്ര നാമാർച്ചനയോടെ ബളാൽ ഭഗവതീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.

ഒൻപത് നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ക്ഷേത്ര തന്ത്രി ഉച്ചില്ലത്ത്‌ പത്മനാഭൻ വാഴുന്നവരാണ് കർമികത്വം വഹിക്കുന്നത്. വിശേഷാൽ പൂജകളും നിറമാലയും  നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒൻപതു നാളിലും ഉണ്ടാകും. ആഘോഷത്തിന്റെ ഭാഗമായി സംഗീത കച്ചേരി, ഭജൻസ്, എന്നിവ അരങ്ങേറും.

മഹാപൂജ ഗണപതി ഹോമം. ശീവേലി ഏഴുന്നുള്ളത്ത്‌ എന്നിവ ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി നടക്കും. മഹാനവമി ദിനത്തിൽ ലളിത സഹസ്ര നാമപാരായണം. വാഹന പൂജ ഗ്രന്ഥ പൂജ. ആയുധപൂജ. ശ്രീ ഭൂതബലിയോട് കൂടിയുള്ള ദേവിയുടെ തിരു നൃത്തം എന്നിവനടക്കും. വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടാകും..

No comments