Breaking News

മുടി മുറിച്ച് നൽകി മാതൃകയായി മാലോത്ത് കസബയിലെ എസ്.പി.സി കുട്ടികൾ ബി.ഡി.കെ ഭാരവാഹികൾ മുടി ഏറ്റുവാങ്ങി


മാലോം: മാലോത്ത് കസബയിലെ എസ് പി സി യുടെ നേതൃത്വത്തിൽ കേശദാനം സംഘടിപ്പിച്ചു. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി കസബയിലെ എസ്പിസി കേഡറ്റുകളും അവരുടെ രക്ഷിതാക്കളും ചേർന്ന് 25 കെട്ടു മുടി ബ്ലഡ് ഡോണേഴ്സ് കേരള കാസർകോട് നേതൃത്വത്തിന് കൈമാറി. കുട്ടികളിൽ സഹജീവിസ്നേഹം വളർത്തുന്ന ഇത്തരം ചടങ്ങുകൾ സമൂഹത്തിൽ മാതൃകാപരം എന്ന് ബി ഡി കെ ഭാരവാഹി ഷോണി  കെ ജോർജ് അഭിപ്രായപ്പെട്ടു. പ്രധാനാധ്യാപകൻ ജ്യോതിബസു ,സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്,സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം കെ, മണികണ്ഠൻ അർ, വി രാമചന്ദ്രൻ, ബി.ഡി.കെയുടെ ഭാരവാഹികളായ ശ്രീജ ബിജു , രഘുവരൻ വെള്ളരിക്കുണ്ട്, എസ് പി സി യുടെ ചുമതലയുള്ള ജോജിത  പി ജി, ജോബി ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

No comments