Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വളർത്തുനായകൾക്ക് വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു വിശദവിവരങ്ങൾ അറിയാം

ഒടയഞ്ചാൽ: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധിതമാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വാക്സിൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. നായകളെ വളർത്തുന്ന എല്ലാ ഗ്രാമവാസികളും പ്രസ്തുത ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തി ലൈസൻസ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അധികൃതർ അറിയിക്കുന്നു. ലൈസൻസിനുള്ള അപേക്ഷ ഫോറം ക്യാമ്പുകളിൽ ലഭ്യമാകുമെന്നും സെക്രട്ടറി അറിയിക്കുന്നു. 


 ക്രമ നമ്പർ

തീയ്യതി

സ്ഥലം

1

24/09/2022 രാവിലെ 10.30ന് 

ഒടയംചാൽ സബ് സെന്റർ

2

24/09/2022 ഉച്ചയ്ക്ക് 2 മണി

കാഞ്ഞിരത്തിങ്കാൽ ജംഗ്ഷൻ കോടോത്ത്

3

25/09/2022 രാവിലെ 10.30ന് 

ഗവ യു പി എസ് ബേളൂർ പരിസരത്ത്

4

25/09/2022 ഉച്ചയ്ക്ക് 2 മണി

പടിമരുത് പോസ്റ്റ്‌ ഓഫീസ് പരിസരം 

5

26/09/2022 രാവിലെ 10.30ന്

 ഏഴാംമൈൽ ടൗൺ പരിസരത്ത്

6

26/09/2022 ഉച്ചക്ക് 2ന്

 മുക്കുഴി സബ്സെന്റർ

7

27/09/2022  രാവിലെ 10.30ന്

തായന്നൂർ സാംസ്‌കാരിക കേന്ദ്രം

8

27/09/2022 ഉച്ചക്ക് 2ന്

പറകളായി ടൗൺ പരിസരത്ത്

9

28/09/2022 രാവിലെ 10.30 ന്

 യുവശക്തി ക്ലബ്ബ്‌ അട്ടക്കണ്ടം

10

28/09/2022 ഉച്ചക്ക് 2 മണിക്ക്

കാലിച്ചാനടുക്കം വെറ്റിനറി ഹോസ്പിറ്റൽ

No comments